India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും

Operation Sindoor News

India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും
Indian Armyഓപ്പറേഷൻ സിന്ദൂർഇന്ത്യൻ ആർമി
  • 📰 Zee News
  • ⏱ Reading Time:
  • 146 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 76%
  • Publisher: 63%

വീണ്ടും പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്.

India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും വീണ്ടും പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്.

പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്യം നൽകിയതായി സൈന്യം വ്യക്തമാക്കി.പാകിസ്താൻ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് വരികയാണെന്നും സേന പറ‍ഞ്ഞു.Guru AstaMalavya Rajayoga: പവർഫുൾ മാളവ്യ യോഗത്താൽ ഇവർക്കിനി സുവർണ്ണകാലം കരിയറിലും വരുമാനത്തിലും നേട്ടംShani Budh Gochar: ശനി-ബുധ സംയോഗം ഇവർക്ക് നൽകും ധാരാളം സമ്പത്ത്; തൊഴിൽ ബിസിനസ്സിൽ പുരോഗതി! വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സ്ഥിരീകരിച്ച് സൈന്യം. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്യം നൽകിയതായി സൈന്യം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ സേനയുടെ വാർ‌ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് വരികയാണെന്നും സേന പറ‍ഞ്ഞു. പാകിസ്താൻ ഡിജിഎംഒ തന്നെ വിളിച്ചിരുന്നുവെന്നും ലഫ്.ജനറൽ രാജീവ് ​ഗായ് സ്ഥിരീകരിച്ചു. മെയ് 10ന് വൈകിട്ട് 3.35നാണ് പാക് ഡിജിഎംഒയുമായി സംസാരിച്ചത്. തുടർ ചർച്ചകൾ നാളെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പിലാക്കിയെന്ന് സൈന്യം. ഇന്ത്യൻ പ്രതിരോധ സേനയുടെ വാർ‌ത്താസമ്മേളനത്തിലാണ് സേനയുടെ പ്രതികരണം. കൊടുംഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ ഭീകരരുടെ താവളം തകർക്കാനായെന്ന് സേന പറ‍ഞ്ഞു. കസബിനെയും ഹെഡ്ലിയെയും മുരിദ്കെയിൽ വച്ചാണ് ലഷ്കർ പരിശീലിപ്പിച്ചത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞ് പോയിരുന്നുവെന്നും സൈന്യം പറയുന്നു. ഭീകരതാവളങ്ങളുടെ ഭൂപ്രകൃതി, നിർമ്മാണ രീതി തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. അതിനാൽ പോർവിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനം കൃത്യമായി കണക്കാക്കാൻ സാധിച്ചു. Operation Sindoor: 'ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമായി നിർവഹിച്ചു, വ്യാജ പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണം'; ഇന്ത്യൻ വ്യോമസേനഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് തീവ്രവാദികളെ മാത്രമാണ്. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്ന് സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെ വധിക്കാനായി. ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ബാവൽപൂരിലെ ഭീകരക്യാമ്പായിരുന്ന കെട്ടിടം ഓപ്പറേഷൻ സിന്ദൂരിലൂടെ പൂർണമായും തകർത്തു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവും സേന പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ പാകിസ്താൻ ലക്ഷ്യമിട്ടത് ജനവാസ മേഖലയെയും സാധാരണ ജനങ്ങളെയുമാണ്. ഓരോ ആക്രമണങ്ങളെയും വ്യോമസേന പ്രതിരോധിച്ചു. പാക് പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് ഇന്ത്യ തകർത്തു. എന്നാൽ എത്ര വിമാനങ്ങൾ തകർത്തുവെന്ന് പറയാൻ കഴിയില്ലെന്ന് സേന പറ‍ഞ്ഞു. പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇന്ത്യ അവരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. 35 മുതൽ 40 പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് സേന പറഞ്ഞു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം, സർ​ഗോദ എയർഫീൽഡ്, റഹീം യാർ ഖാൻ വിമാനത്താവളം, ഇസ്ലാമാബാദിലെ വ്യോമകേന്ദ്രം എന്നിവ തകർത്തു. ഇന്ത്യയുടെ 11 വ്യോമതാവളങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്സ്, ജയ്സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ എന്നീ വിമാനത്താവളങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Indian Army ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ ആർമി ഇന്ത്യൻ വ്യോമസേന

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

India Pakistan agreed to Ceasefire: പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെട്ടു, മൂന്നാം കക്ഷിയില്ല; വെടിനിർത്തൽ ശരിവച്ച് ഇന്ത്യIndia Pakistan agreed to Ceasefire: പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെട്ടു, മൂന്നാം കക്ഷിയില്ല; വെടിനിർത്തൽ ശരിവച്ച് ഇന്ത്യവെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് | Pakistan asked for ceasefire and no third party says Foreign Secretary Vikram Misri
Read more »

India Pakistan Ceasefire: সংঘর্ষবিরতি! ভারতবিক্রমে আস্ফালন শেষ পাকিস্তানের...India Pakistan Ceasefire: সংঘর্ষবিরতি! ভারতবিক্রমে আস্ফালন শেষ পাকিস্তানের...Vikram Misri annouces India Pakistan Ceasefire after dialogues from Pakistan end
Read more »

India Pakistan Ceasefire: ట్రంప్ ఓ బ్రోకర్..విడిచిపెట్టేది లేదు, ఒవైసీ సంచలన వ్యాఖ్యలుIndia Pakistan Ceasefire: ట్రంప్ ఓ బ్రోకర్..విడిచిపెట్టేది లేదు, ఒవైసీ సంచలన వ్యాఖ్యలుIndia Pakistan Ceasefire Updates Aimim leader Asaduddin Owaisi Sensational Comments India Pakistan Ceasefire: భారత పాకిస్తాన్ మధ్య జరిగిన కాల్పుల విరమణ ఒప్పందంపై హైదరాబాద్ ఎంపీ అసదుద్దీన్ ఒవైసీ స్పందించారు.
Read more »

यूं ही नहीं झुका पाकिस्तान, जानें कैसे भारत के सामने हो गया था बेबसयूं ही नहीं झुका पाकिस्तान, जानें कैसे भारत के सामने हो गया था बेबसIndia-Pakistan Ceasefire: Ceasefire के बाद भारतीय सेना ने क्या-क्या बताया?
Read more »

India Pakistan Ceasefire: ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്India Pakistan Ceasefire: ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത് | Trump again claims America interfere in India-Pakistan ceasefire
Read more »

India Pakistan Ceasefire: গিরগিটি পাকিস্তান! সংঘর্ষবিরতিকে নিজেদের জয় বলে কাগুজে বাঘ সাজছেন শেহবাজ...India Pakistan Ceasefire: গিরগিটি পাকিস্তান! সংঘর্ষবিরতিকে নিজেদের জয় বলে কাগুজে বাঘ সাজছেন শেহবাজ...Pakistan PM Shehbaz Sharif calls ceasefire understanding a historic victory
Read more »



Render Time: 2026-04-02 20:27:35