Mpox: എംപോക്‌സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

Mpox News

Mpox: എംപോക്‌സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി
എംപോക്സ്വീണാ ജോർജ്Veena George
  • 📰 Zee News
  • ⏱ Reading Time:
  • 148 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 72%
  • Publisher: 63%

Mpox alert in Kerala: രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Mpox alert in Kerala: രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Mercury Transit: ഇവർക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ; ബുധന്റെ സംക്രമണത്തോടെ സാമ്പത്തിക നേട്ടം തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ ഗൗണ്‍, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

എംപോക്സ് വീണാ ജോർജ് Veena George

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർNipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർനിലവിൽ അഞ്ച് പേരാണ് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68 സാമ്പിളുകൾ നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.
Read more »

Amoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രിAmoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രി3.19 ലക്ഷം രൂപ വിലവരുന്ന മിൽറ്റിഫോസിൻ മരുന്നുകളുടെ ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ഏറ്റുവാങ്ങി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.
Read more »

Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രിWayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
Read more »

Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
Read more »

Wayanad: വയനാട് നെന്മേനിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നുWayanad: വയനാട് നെന്മേനിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നുഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി.
Read more »

Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർKolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.
Read more »



Render Time: 2026-04-02 15:21:20