IPL 2025 RR vs RCB: ഐപിഎൽ: രാജസ്ഥാന് വീണ്ടും തോൽവി, ഒമ്പത് വിക്കറ്റിന് തകർത്ത് ബെം​ഗളൂരു

IPL 2025 News

IPL 2025 RR vs RCB: ഐപിഎൽ: രാജസ്ഥാന് വീണ്ടും തോൽവി, ഒമ്പത് വിക്കറ്റിന് തകർത്ത് ബെം​ഗളൂരു
Royal Challengers BengaluruRajasthan Royals
  • 📰 Zee News
  • ⏱ Reading Time:
  • 168 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 78%
  • Publisher: 63%

ബെം​ഗളൂരുവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും നൽകിയത്. 92 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

ബെം​ഗളൂരുവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും നൽകിയത്. 92 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.രാജസ്ഥാൻ ഉയർത്തിയ 174 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ ബെം​ഗളൂരു മറികടന്നു.65 റൺസെടുത്ത ഫിൽ സാൾട്ടിൻ്റെയും 62 റൺസെടുത്ത വിരാട് കോഹ്ലിയുടെയും ഇന്നിങ്സാണ് ബെം​ഗളൂരുവിൻ്റെ ജയം എളുപ്പമാക്കിയത്.

Dead Body Found: ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; കണ്ടത് ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിSurya Gochar: സൂര്യന്റെ രാശിമാറ്റം മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം ധനലാഭവുംDouble Rajayogas: ലക്ഷ്മി നാരായണയോഗവും, കുബേര യോഗവും; ഈ രാശികൾക്ക് ഇനി നേട്ടങ്ങളുടെ പെരുമഴ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് ഒമ്പത് വിക്കറ്റിൻ്റെ ആധികാരിക ജയം. രാജസ്ഥാൻ ഉയർത്തിയ 174 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ ബെം​ഗളൂരു മറികടന്നു. സീസണിലെ ആർസിബിയുടെ നാലാമത്തെ ജയമാണിത്. 65 റൺസെടുത്ത ഫിൽ സാൾട്ടിൻ്റെയും 62 റൺസെടുത്ത വിരാട് കോഹ്ലിയുടെയും ഇന്നിങ്സാണ് ബെം​ഗളൂരുവിൻ്റെ ജയം എളുപ്പമാക്കിയത്. ദേവദത്ത് പടിക്കൽ 40 റൺസെടുത്ത് പുറത്താവാതെ നിന്നു. 174 റൺസിൻ്റെ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ബെം​ഗളൂരുവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും നൽകിയത്. ആദ്യ വിക്കറ്റിൽ 92 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 28 പന്തിൽ നിന്നാണ് സാൾട്ട് അർധ സെഞ്ച്വറി നേടിയത്. 33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും ഉൾപ്പെടെ 65 റൺസ് തികച്ച സാൾട്ടിനെ കുമാർ കാർത്തികേയ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. മറുവശത്ത് നിലയുറപ്പിച്ച കോഹ്ലി 39 പന്തിൽ അർധ സെഞ്ച്വറി തികച്ചു. ഈ സീസണിലെ താരത്തിൻ്റെ മൂന്നാമത്തെ അർധ സെഞ്ച്വറിയാണിത്. ഇന്നത്തെ പ്രകടനത്തോടെ ടി-20ൽ 100 അർധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോ‍ർഡ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. ഡേവിഡ് വാർണറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി. രണ്ടാം വിക്കറ്റിൽ വിരാട് കോ​​ഹ്ലി - ദേവദത്ത് പടിക്കൽ സഖ്യം 83 റൺസ് കൂടി നേടിയതോടെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ജയത്തിലേക്ക് എത്തി. 28 പന്തിൽ നിന്ന് 40 റൺസാണ് പടിക്കൽ സ്വന്തമാക്കിയത്.മറുവശത്ത് ഈ സീസണിൽ മോശം പ്രകടനം തുടരുന്ന രാജസ്ഥാൻ റോയൽസ് നാലാം തോൽവിയാണ് ഇന്ന് ഏറ്റുവാങ്ങിയത്. വിരാട് കോഹ്ലിയുടെയും ഫിൽ സാൾട്ടിൻ്റെയും ക്യാച്ചുകൾ പലക്കുറി കൈവിട്ട രാജസ്ഥാൻ്റെ ഫീൽഡർമാരും ബെം​ഗളൂരുവിൻ്റെ ജയത്തിന് സഹായിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പണർ യശ്വവി ജെയ്സ്വാൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കാര്യമുണ്ടായില്ല. 47 പന്തിൽ 75 റൺസാണ് ജെയ്സ്വാൾ നേടിയത്. 15 റൺസെടുത്ത നായകൻ സഞ്ജു സാംസൺ ഇന്ന് മോശം പ്രകടനമാണ് പുറത്തെടുത്തത്. 30 റൺസെടുത്ത റിയാൻ പരാ​ഗും 35 റൺസെടുത്ത് പുറത്താവാതെ നിന്ന ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബെം​ഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ഹേസൽവുഡ്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഇന്ന് തോറ്റെങ്കിലും പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങളിൽ രണ്ട് ജയവും നാല് തോൽവിയും ഉൾപ്പെടെ നാല് പോയിൻ്റ് മാത്രമാണ് രാജസ്ഥാൻ്റെ നേട്ടം. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ ജയം ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ ജയത്തോടെ ആർസിബി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് ആർസിബി നേടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.IndiaKeralaHealth & LifestyleHimachal Bus Accident: വിനോദസഞ്ചാരികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 31 പേർക്ക് പര...13 year Girl Raped In Sikkim: 13 കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത 8 പേർ അറസ്റ്റിൽ; സംഭവം സി...Astrology & ReligionSupreme Court: ബില്ലുകള്‍ക്ക് സമയപരിധി; സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Royal Challengers Bengaluru Rajasthan Royals

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

IPL-2025 का पहला मैच आज KKR Vs RCB: कोलकाता डिफेंडिंग चैंपियन, बेंगलुरु को पहले खिताब की तलाश; बारिश की 74%...IPL-2025 का पहला मैच आज KKR Vs RCB: कोलकाता डिफेंडिंग चैंपियन, बेंगलुरु को पहले खिताब की तलाश; बारिश की 74%...Royal Challengers Bangalore (RCB) Vs Kolkata Knight Riders (KKR) Match IPL LIVE Score Update; Follow IPL 2025 Latest News, KKR vs RCB IPL LIVE Updates with Dainik Bhaskar (दैनिक भास्कर)
Read more »

IPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുIPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുരജത് പട്ടീദാർ ആണ് ബെം​ഗളൂരുവിന്റെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 34 റൺസാണ് ക്യാപ്റ്റൻ നേടിയത്.
Read more »

IPL 2025: আইপিএল মোনালিসা হলে কোহলিই ভিঞ্চি, ইডেনের ক্যানভাসে রাজার তুলিতে রক্তিম শহর...IPL 2025: আইপিএল মোনালিসা হলে কোহলিই ভিঞ্চি, ইডেনের ক্যানভাসে রাজার তুলিতে রক্তিম শহর...Virat Kohli Steals Show, RCB Beats KKR By 7 Wickets In KKR vs RCB IPL 2025
Read more »

IPL 2025: ഐപിഎൽ: അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ലഖ്നൗവിനെ തകർത്ത് ഡൽഹിIPL 2025: ഐപിഎൽ: അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ലഖ്നൗവിനെ തകർത്ത് ഡൽഹിഅശുതോഷ് ശർമയുടെ മികച്ച പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിന് മിന്നും ജയം സമ്മാനിച്ചത്.
Read more »

IPL 2025 : ঘরের মাঠেই বিধ্বস্ত চেন্নাই, বেঙ্গালুরুর সামনে দাঁড়াতেই পারলেন না ধোনিরাIPL 2025 : ঘরের মাঠেই বিধ্বস্ত চেন্নাই, বেঙ্গালুরুর সামনে দাঁড়াতেই পারলেন না ধোনিরাCSK VS RCB | IPL 2025 : ঘরের মাঠেই বিধ্বস্ত চেন্নাই, বেঙ্গালুরুর সামনে দাঁড়াতেই পারলেন না ধোনিরা
Read more »

IPL 2025 RCB vs DC: കെഎൽ രാഹുലിന്റെ മിന്നും പ്രകടനത്തിൽ ഡൽഹിക്ക് 4ാം ജയം; 6 വിക്കറ്റിന് പരാജയപ്പെട്ട് ആർസിബിIPL 2025 RCB vs DC: കെഎൽ രാഹുലിന്റെ മിന്നും പ്രകടനത്തിൽ ഡൽഹിക്ക് 4ാം ജയം; 6 വിക്കറ്റിന് പരാജയപ്പെട്ട് ആർസിബി53 പന്തുകളിൽ നിന്ന് 93 റണ്‍സ് നേടിയ കെ എല്‍ രാഹുൽ പ്ലെയർ ഓഫ് ദി മാച്ച്.
Read more »



Render Time: 2026-04-02 05:39:06