Onam Celebrations 2025: ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ
Last Updated : Jul 19, 2025, 06:57 PM ISTജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്.
Most Beautiful Women In The World: ലോകത്തിലെ ഏറ്റവും സുന്ദരികളുള്ള രാജ്യങ്ങള്‍.... 'നമ്മളില്ലേ....'! ആദ്യ പത്തില്‍ ഇന്ത്യ ഇല്ലേയില്ല...Rajayoga in Karkidakam: കർക്കിടകം 5 കഴിയുന്നതോടെ രാജയോഗം തെളിയും; ഈ നാളുകാരെ പിന്നെ പിടിച്ചാൽ കിട്ടില്ലTodays Horoscope: മിഥുന രാശിക്കാർക്ക് തിരക്കേറും, ധനു രാശിക്കാർക്ക് നല്ല ദിവസം, അറിയാം ഇന്നത്തെ രാശിഫലം! തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനമായി. സെപ്തംബർ 3ന് ആരംഭിക്കുന്ന പരിപാടികൾ സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. ഓണാഘോഷം വിപുലമായും ആകർഷകമായും നടത്തുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തുമെന്നും ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുകയെന്നും യോഗത്തിൽ തീരുമാനമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എഡിഎസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും ആരംഭിക്കും.സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചു. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരും. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
Onam Celebrations Onam In Kerala
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Monsoon Alert: ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുംസംസ്ഥാനത്ത് നാളെ മുതൽ മഴ കടുക്കും. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായാണ് നാളെ മുതൽ കഴ കടുക്കുന്നത്
Read more »
Kerala Rain Alert: മഴ തന്നെ മഴ..! സംസ്ഥാനത്ത് ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട്ജൂൺ 25 വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്ർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read more »
Nilambur By Election Result 2025 Live: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ ഇന്ന് വിധിയറിയാൻ മണിക്കൂറുകൾ മാത്രം (LIVE)Nilambur By Election Result 2025 Live: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ ഇന്ന് വിധിയറിയാൻ മണിക്കൂറുകൾ മാത്രം (LIVE)
Read more »
Indian Railway: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവെIndian Railway: ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് ഇനി മുതൽ റിസർവേഷൻ ചാർട്ട് തയാറാകും
Read more »
Kerala Monsoon Alert: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; 3 ദിവസത്തേക്ക് മുന്നറിയിപ്പില്ലKerala Monsoon Latest Updates: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് നേരിയ മഴ തുടരും. ജൂലൈ 3 മുതൽ കാലവർഷം വീണ്ടും ശക്തമാകും
Read more »
Kerala Monsoon Updates: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; നാളെ മുതൽ മഴ ശക്തം!Kerala Monsoon Latest Updates: ഇന്ന് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ട്.
Read more »
