Money Fraud Case: തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം

Money Fraud Case News

Money Fraud Case: തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം
Thrissur District CollectorScamതൃശൂർ
  • 📰 Zee News
  • ⏱ Reading Time:
  • 113 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 62%
  • Publisher: 63%

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്.

Money Fraud Case : തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം; തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം Thrissur District Collector : ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്.

കളക്ടർ എന്ന വ്യാജേനെ ആദ്യം ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ ആതിരപ്പള്ളി സ്വദേശിയായ യുവാവിന് മെസ്സേജ് അയക്കുകയായിരുന്നു Money Fraud: ഓണ്‍ലൈന്‍ ടാസ്‌കിലൂടെ പണം നേടാം; തൊടുപുഴ സ്വദേശിനിക്ക് നഷ്ടമായത് 6.18 ലക്ഷം, നാല് പേർ അറസ്റ്റിൽIPL 2025: ഐപിഎൽ മെ​ഗാ ലേലത്തിന് മുമ്പായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾLucky Nakshathras: എവിടെയും ഇവരായിരിക്കും താരം; ഈ 5 നക്ഷത്രക്കാർ വിജയത്തിന്റെ പടവുകൾ കയറും ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശ്ശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവാവ് പണം നൽകാതെ പിൻവാങ്ങുകയായിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. കളക്ടർ എന്ന വ്യാജേനെ ആദ്യഘട്ടത്തിൽ ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ ആതിരപ്പള്ളി സ്വദേശിയായ യുവാവിന് മെസ്സേജ് അയക്കുകയായിരുന്നു. തുടർന്ന് തന്റെ സുഹൃത്ത് സുമിത്ത് കുമാർ ബാംഗ്ലൂരിൽ സിആർപിഎഫിലെ ഉദ്യോഗസ്ഥൻ ആണെന്നും സഹോദര തുല്യൻ ആണെന്നും പറയുന്നു. സുമിത്ത് കുമാറിന്റെ ബാംഗ്ലൂരിലെ വീട്ടിൽ നിരവധി ഫർണിച്ചറുകൾ ഉണ്ടെന്നും ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചതിനാൽ ഇവ തുച്ഛമായ വിലയിൽ നൽകാമെന്നും പറയുന്നു. തുടർന്ന് ആതിരപ്പിള്ളി സ്വദേശിയുടെ നമ്പർ വാങ്ങിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥൻ ആയ സുമിത്ത് കുമാർ ഫോണിൽ ബന്ധപ്പെടുമെന്നും പറഞ്ഞു.പിന്നീട് സുമിത്ത് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ യുവാവിന്റെ മൊബൈലിലേക്ക് വിളിച്ചു. നോർത്ത് ഇന്ത്യൻ മൊബൈൽ നമ്പറിൽ നിന്നാണ് കോൾ വന്നത്. ഫർണിച്ചറുകളുടെ ചിത്രങ്ങൾ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തത്തിന് ശേഷം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയ്ക്ക് ഇവ നൽകാമെന്നും പറയുന്നു. സിആർപിഎഫിന്റെ ട്രക്കിൽ ഇവ സൗജന്യമായി വീട്ടിലേക്ക് എത്തിച്ചു തരാമെന്നും വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ആതിരപ്പിള്ളി സ്വദേശി ഫർണിച്ചറുകൾ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ ഫോൺ സംഭാഷണങ്ങൾ ആതിരപ്പള്ളി സ്വദേശി റെക്കോർഡ് ചെയ്തിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ മുൻപ് മൂന്നോളം വ്യാജ പ്രൊഫൈലുകൾ നിർമിച്ചിരുന്നു. സൈബർ സെല്ലിൽ ബന്ധപ്പെട്ടാണ് അന്ന് കളക്ടർ ആ വ്യാജ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. ഒറ്റ നോട്ടത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജ് ആണെന്ന് തോന്നിപ്പിക്കാൻ കളക്ടറുടെ യഥാർത്ഥ ഫെയ്സ്ബുക്ക് പേജിലെ ചിത്രങ്ങൾ കോപ്പി ചെയ്താണ് സംഘം വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Thrissur District Collector Scam തൃശൂർ സാമ്പത്തിക തട്ടിപ്പ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Ranjith Got Anticipatory Bail: യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യംRanjith Got Anticipatory Bail: യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യംAccused Of Sexul Harassment: 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
Read more »

Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്.
Read more »

Nirmala Sitharaman: നിർമല സീതാരാമന് മുമ്പിൽ മാപ്പപേക്ഷിക്കുന്ന ഹോട്ടലുടമ;വിഡിയോ പ്രചരിപ്പിച്ച പാർട്ടി നേതാവിനെ പുറത്താക്കി ബിജെപിNirmala Sitharaman: നിർമല സീതാരാമന് മുമ്പിൽ മാപ്പപേക്ഷിക്കുന്ന ഹോട്ടലുടമ;വിഡിയോ പ്രചരിപ്പിച്ച പാർട്ടി നേതാവിനെ പുറത്താക്കി ബിജെപികേന്ദ്ര മന്ത്രി നിർമല സീതാരാമനോട് ഹോട്ടലുടമ മാപ്പ് പറയുന്നതിന്റെ വി‍ഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി പ്രവർത്തകനെ പുറത്താക്കി ബിജെപി.
Read more »

Thrissur Pooram: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർThrissur Pooram: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർതൃശ്ശൂ‍‍‍ർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി സിപിഎം നേതാവും തൃശ്ശൂർ സ്ഥാനാർത്ഥിയുമായ വിഎസ് സുനിൽ കുമാർ.
Read more »

Thrissur Pooram: കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രംThrissur Pooram: കലക്കാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്ര പൂരം; എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഐ മുഖപത്രംത‍‍ൃശ്ശൂ‍ർ പൂരം അലങ്കോലമാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി അജിത്കുമാ‍ർ സമർപ്പിച്ച റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം.
Read more »

Thrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിThrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിതൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പരാതി.
Read more »



Render Time: 2026-04-02 03:56:06