Lok Sabha Polls Security: അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും.
Last Updated : Apr 25, 2024, 06:51 AM ISTഎഡിജിപി എം.ആര്‍ അജിത്ത് കുമാറാണ് പോലീസ് വിന്യാസത്തിന്റെ നോഡല്‍ ഓഫീസര്‍.Saturn transit in Aquarius: ശനി കുംഭം രാശിയിൽ; 2025 മാർച്ച് 29 വരെ ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം!Budh Margi 2024Hanuman Jayanti 2024: ഹനുമാൻ ജയന്തിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ ഇന്ന് മിന്നിത്തിളങ്ങും! ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
കേരള പോലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കര്‍ശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഡിജിപി എം.ആര്‍ അജിത്ത് കുമാറാണ് പോലീസ് വിന്യാസത്തിന്റെ നോഡല്‍ ഓഫീസര്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹര്‍ഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ പോലീസ് ജില്ലകളെ 144 ഇലക്ഷന്‍ സബ്ബ് ഡിവിഷന്‍ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റയും ചുമതല ഡിവൈഎസ്പി അല്ലെങ്കില്‍ എസ്പിമാര്‍ക്കാണ്. 183 ഡിവൈഎസ്പിമാര്‍, 100 ഇന്‍സ്‌പെക്ടര്‍മാര്‍, 4540 എസ് ഐ, എഎസ്‌ഐമാര്‍, 23932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 2874 ഹോം ഗാര്‍ഡുകള്‍, 4383 ആംഡ് പൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 24327 എസ്പിഒമാര്‍ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്.കൂടാതെ 62 കമ്പനി സിഎപിഎഫും സുരക്ഷയൊരുക്കുന്നുണ്ട്. ഇതില്‍ 15 കമ്പനി മാര്‍ച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ഏപ്രില്‍ 20 ന് എത്തിയിരുന്നു. പ്രശ്‌ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയുള്‍പ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫില്‍ നിന്നുള്ള 4464 പേരെയും തമിഴ്നാട്ടില്‍ നിന്നും 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോള്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാന്‍ ഒരു ദ്രുതകര്‍മ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽSpecial Train in Election Day: വോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട...! തിരഞ്ഞെടുപ്പ്...Kerala Weather Updates: മഴ... മഴ... കുട കുട... കുടയെടുക്കാൻ മറക്കേണ്ട...! സംസ്ഥാനത്തെ ഈ ജില്...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Lok Sabha Election 2024: প্রথম চারঘণ্টায় এগিয়ে বাংলা, তুফানি ভোটের হারে চিন্তায় বিজেপি!Lok Sabha Election 2024 phase 1 Election commision poll vote percentage west bengal at first position
Read more »
Lok Sabha Election 2024: Chirag Paswan ने Tejashwi Yadav को लिखा पत्र, भड़की Misa BhartiLok Sabha Election 2024: Chirag Paswan ने Tejashwi Yadav को लिखा पत्र, भड़की Misa Bharti
Read more »
PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...Lok sabha Election 2024 | PM Narendra Modi Maharashtra Karnataka election campaign updates
Read more »
Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!ഏപ്രിൽ 21 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സൗരഭ് പർധി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. കുംഭാനിയുടെ നാമനിർദേശ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടിനെക്കുറിച്ച് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
Read more »
Lok Sabha Election: ഇന്ന് കൊട്ടിക്കലാശം; കേരളം വെള്ളിയാഴ്ച വിധിയെഴുതുംLok Sabha Election 2024; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.
Read more »
Nitin Gadkari: തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണുLok Sabha Election 2024: മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
Read more »
