ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു.
ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ ദാരുണ സംഭവമുണ്ടായത്. കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെയാണ് അപകടമുണ്ടായത്.
50ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസാന നിമിഷം പ്ലാറ്റ്‌ഫോം മാറ്റിയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് ദൃക്സാക്ഷി പറയുന്നത്. “ട്രെയിൻ ആദ്യം പ്ലാറ്റ്‌ഫോം 12ൽ ആയിരുന്നു എത്തേണ്ടിയിരുന്നത്. പക്ഷേ പിന്നീട് അത് പ്ലാറ്റ്‌ഫോം 16 ലേക്ക് മാറ്റി. ഇതോടെ ഇരുവശത്തുനിന്നും ജനക്കൂട്ടം ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെടുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു. New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യക ട്രെയിൻ സർവീസ് നടത്തുമെന്നാണ് വിവരം. സംഭവത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ അഗാധ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കൂടെയാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ അധികൃതർ നൽകുന്നുണ്ട് എന്നി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അതിയായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,” ദ്രൗപതി മുർമു പറഞ്ഞു.
NEW DELHI RAILWAY STATION STAMPEDE Accident Death Injury Indian Railways Compensation Kumbh Mela Delhi Crowd
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
കൊലക്കേസ്: പ്രതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തികഠിനംകുളം സ്വദേശി ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടാനായിട്ടില്ല. കൊല നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി.
Read more »
മഹാരാഷ്ട്രയിൽ ട്രെയിൻ അപകടത്തിൽ എട്ട് മരണംമഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ 8 യാത്രക്കാര്‍ മരിച്ചു. പാളത്തിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.
Read more »
टाटा संस में 18.4% हिस्सेदारी और ₹22,000 करोड़ का कर्ज, आखिर क्या चाहता है मिस्त्री परिवार?मिस्त्री परिवार की टाटा संस में 18.
Read more »
महाकुंभ मेले में आग से 22 टेंट जलकर खाक, फायर ब्रिगेड ने पाया काबू, कोई हताहत नहींMahakumbh 2025: महाकुंभ मेले में एक और हादसा, सेक्टर 18 में लगी आग | Breaking News
Read more »
Vishnuja Death Case: വിഷ്ണുജയുടെ മരണം: ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തുവിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. പ്രഭിനെ ആരോഗ്യവകുപ്പ് ചിലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്
Read more »
New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്New Delhi Railway Station Stampede: 11 സ്ത്രീകളും, 5 കുട്ടികളും രണ്ട് പുരുഷന്മാരുമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ മരിച്ചത്.
Read more »
